Mail peeli

Mail Peeli!!!!!!!

Sunday, August 22, 2010

poem


എന്‍റെ ഓണം ..... 


    നാട് നീളെങ്ങും പരക്കെ കേള്‍ക്കുന്ന ആര്‍പ്പു വിളികള്‍ക്ക് പകരം..
    വിഷപ്പുക തുപ്പി ചീറിപ്പായുന്ന ശകടങ്ങളുടെ കടകട ശബ്ദവും..

    രാത്രിയുടെ യാമങ്ങളില്‍, നിലാവിന്‍റെ നീലിമയില്‍, നിശബ്ദതയുടെ തണലില്‍ ശ്രുതിമീട്ടി പാടുന്ന ചീവീടുകള്‍ക്കു പകരം....
    തലതല്ലിക്കരയുന്ന എയര്‍ കണ്ടീഷനരുകളുടെ ഘോരമായ ഗര്‍ജ്ജനവും ദീന രോദനവും. ...

    പുലരിയുടെ സുവര്‍ണ്ണ പ്രഭയില്‍ വജ്രം പോലെ തിളങ്ങി, ഭൂമിയെ ചുംബിക്കുവാന്‍ വെമ്പി-പുല്‍ക്കൊടി നാമ്പിന്‍ തുമ്പില്‍ നിന്നടരാന്‍ നില്‍ക്കും മഞ്ഞുകണങ്ങള്‍ക്ക് പകരം... .
    സൂര്യന്‍റെ ഗാഡമായ പ്രണയത്തിന്‍ തീക്കനല്‍ ചൂടേറ്റു വാടിക്കരിഞ്ഞു നില്‍ക്കും പുല്‍ക്കൊടി തുമ്പിലെ വറ്റി വരണ്ട ധൂമ കണങ്ങളും..

    ഇനിയും നിദ്രയില്‍ അണയാന്‍ മടിക്കുന്നോരെന്‍ കണ്ണുകള്‍ക്ക്‌, ഒരായിരം വര്‍ണ്ണങ്ങളാല്‍ തീര്‍ത്തൊരു പൂക്കളമായി തോന്നുന്നുവെങ്കില്‍,

    എനിക്കും ഈ ഓണം മനോഹരം...
    നല്ലൊരു പൊന്നോണം ആശംസിക്കുന്നു ....
    സ്നേഹ പൂര്‍വ്വം
    സാജിദ

    Saturday, January 30, 2010

    Gift of rain



    In a drizling night I wrote a poem for my dulcinea,
    A poem like the lyre of the shower.
    In the brightness of nocturnal enigma,
    She came to me like a dank flower;
    She gave a smile to me & it was paradise.
    She was young like the rain at first.
    Slowly she become a fire of desire,
    I felt the fragrance of maiden rain.
    Sudden ,her shadow fell on me;
    I shrieked,& clasped my hands in ecstasy.
    We winged up together, to the blind cupidion world.
    Oh! our nerves beat together &
    Our lips with hissing eloquence other than words.
    Night-jamines bloomed beside us with our incense,
    But...
    Like the shower she left me behind &
    Vanishes to yon heaven of night.
    The humid breeze clasp the earth
    And the moon beams kiss the water-lilleys:
    What is all this sweet work worth
    If she is not here, a lot to kiss me??
    And I found no power to vie;
    Yet the drizzle on her wrote a poem so fine;
    An everlasting poem & it was mine!!!!.

    Friday, January 22, 2010

    cheru katha

    അയമുക്കാടെ പെണ്ണ് കാണല്‍..


    നമ്മുടെ അയമുക്കാക്കൊരു ആഗ്രഹം . തന്റെ മരിച്ചു പോയ രണ്ടാമത്തെ ബീവി സക്കീനാന്റെ സ്ഥാനത്തേക്ക് വേറൊരു പെണ്ണിനെ നോക്കിയാലോ എന്ന്..അയമുക്ക രണ്ടാമത് ആലോചിച്ചില്ല..വേഗം ബ്രോകേര്‍ കുഞാപ്പൂനെ പോയി കണ്ടു.. കാര്യം പറഞ്ഞു.. കുഞ്ഞാപ്പു ഉടനെ പറഞ്ഞു.. എന്റെ അയമുക്കാ. ഇങ്ങള്‍ക്ക്‌ ഇപ്പലെങ്കിലും നല്ലൊരു ബുദ്ധി തോന്ന്യല്ലോ...ഞാന്‍ ഇങ്ങളോട് ഇതൊന്നു ഔതരിപ്പിക്കാന്‍ ഇരികയിനിം... നല്ല നേരത്താ ഇങ്ങള് ബന്നത്...നല്ലൊരു ആലോയന ബന്നിട്ടിണ്ട്..ഞമ്മളെ തനൂരിലാ..കൊയപ്പം ഒന്നുല്ല..ഒരു കെട്ട് കയിഞ്ഞതാ..അല്ല ..ഇങ്ങള്‍ക്ക്‌ ഈ ബയസ്സാന്‍ കാലത്ത് പയിനെഴു തെയന്ജോരെ കിട്ടൂലല്ലോ...ഹി ഹി .. കുഞ്ഞാപ്പു ചിരിച്ചു..അത് അയമുക്കാക്ക് വല്ലാതെ പിടിച്ചില്ല.. ഇജ്ജോന്നു കാര്യതിക്ക് കട്ന്നാ.കുഞ്ഞാപ്പോ ... മൂപ്പര്‍ ധ്രിതി പിടിച്ചു.
    നല്ലേ തുമ്പപ്പൂ പോലെ നിറം..നല്ല സ്വഭാവം..പിന്നെ ബയ്സ്സ് അതൊരു മുപ്പത്തി എട്ടു കാണും ഇന്നാലും തോന്നൂല.. എന്തെ നോക്ക്യാലോ..? ഇതൊക്കെ കേട്ടപ്പോ..അയമുക്ക താടിയില്‍ ഒന്ന് ഉരസി...മെല്ലെ ഒന്ന് നാണത്തില്‍ പൊതിഞ്ഞ ചിരിയും ചിരിച്ചു..
    ആ ആ ഇങ്ങക്ക് പുട്ച് ല്ലേ..? ബരീം ഞമ്മക്ക് ഇപ്പൊ തന്നെ ഒന്ന് പോയി നോക്കാം..അവര്‍ രണ്ടു പേരും താനൂരിലേക്ക് തിരിച്ചു..
    പെട്ടെന്ന് കുഞാപ്പൂനൊരു ഫോണ്‍.. കുഞ്ഞാപ്പു ഫോണ്‍ എടുത്തു എന്നിട്ട് നാലാള് കേള്‍ക്കും വിധം അലോ എന്നൊരു വിളിയും..പടച്ചോനെ ഞമ്മളിതാ ഇപ്പം എത്തും ..ഒരു മിന്റ്റ്..കുഞ്ഞാപ്പു ഫോണ്‍ കട്ട്‌ ചെയ്തു.. എന്നിട്ട് അയമുക്കാനോട്പറഞ്ഞു..ഇങ്ങക്ക് നാളെ കണ്ടാല്‍ മത്യാ.? ഞമ്മക്ക് അത്യാവശ്യമായി ഒരു സ്ഥലത്തേക്ക് പോണം.. അയമുക്കന്റെ മുഖം വാടി.കുഞ്ഞാപ്പോ ഇജ്ജ് ബയ്യ്‌ പറഞ്ഞോണ്ടാ..ഞമ്മള്‍ ഒറ്റക്കെന്നെ പോവാ.. ഇന്നാ ശെരി ഞാന്‍ പറഞ്ഞു തരാ ..കുഞ്ഞാപ്പു വഴി പറഞ്ഞു കൊടുത്തു.. എന്നിട്ട് പറഞ്ഞു ഞാന്‍ ആ പോരീക്ക് ബിളിച്ചു പറഞ്ഞോളാം .. ഇങ്ങള് ചായക്ക് എന്തെങ്കിലും തെരീം..
    അങ്ങനെ നമ്മുടെ അയമുക്ക ആ വീട്ടില്‍ ചെന്നു. മൂപ്പരെ കണ്ടപ്പോഴേ പെണ്ണിന്റെ തന്തക്കു മനസ്സിലായി..വരീം കയറിം.. ഇവടെ ഇരുനോളിം.. തന്ത കസേര ഇട്ടു കൊടുത്തു.. എന്നിട്ട് അകത്തേക്ക് പോയി.. കുറച്ചു കഴിഞ്ഞപ്പോള്‍ പെണ്ണ് വന്നു..കണ്ടു അയമുക്കാക്ക് ഇഷ്ടായി.. ഞാന്‍ കുഞാപൂനോട് പറയാ. എന്തെ..? മൂപ്പര്‍ ചോദിച്ചു.. ആയിക്കോട്ടെ.. തന്ത മറുപടിയും കൊടുത്തു. പെട്ടെന്ന് പെണ്ണിന്റെ അനുജത്തി കോളേജ് വിട്ടു വീട്ടിലേക്കു കയറി വന്നു.. അപ്പൊ അയമുക്കാക്കൊരു പൂതി.. ഇവളെ നോക്കിയാലോ എന്ന്..
    പിന്നെ മെല്ലെ തന്തയെ പുറത്തേക്കു വിളിച്ചു... എന്നിട്ട് ചോദിച്ചു ഇതാരാ..? തന്ത പറഞ്ഞു അത് അനുജതിയാ ഡിഗ്രി ക്ക് പഠിക്കാ.. എന്തെ..? ഒന്നൂല ..ഇനി ഇപ്പൊ ഏട്ടത്തി തന്നെ ബേണം എന്നില്ല.. അനിയത്തി ആയാലും മതി.. പണ്ടും പണോക്കെ അതന്നെ മതി... അയമുക്ക മെല്ലെ ഒന്ന് ചിരിച്ചു.. പെട്ടെന്ന് തന്തയുടെ മുഖഭാവം മാറുന്നത് കണ്ടു ... ഇനി നിക്കന്നത് പന്തിയല്ല എന്ന് മനസ്സിലാക്കിയ മൂപ്പര്‍ വേഗം സലാം ചൊല്ലി.. അസലാമു അലൈഖും ഞമ്മള്‍ വരാ നല്ല കാര്‍മേകം ഇണ്ട്.. ചെലപ്പം പെട്ടെന്ന് മയ പെയ്യും..
    അയമുക്ക വേഗം നടന്നു...
    ]ncnbmmmm³ Fs´ kz´w IhnX.....






    പിരിയാന്‍ എന്‍ മനം അനുവദിച്ചു;
    അകലാന്‍ നീയും സമ്മതിച്ചു.
    ഇനിയാര്‍ക്കായ് നാം കാത്തു നില്‍പ്പൂ?
    പതിയേ മറയാം ഞാനോമലേ

    മനസ്സിന്‍ മോഹങ്ങള്‍ പങ്കുവെച്ചും
    കൈവിരല്‍ തമ്മില്‍ കോര്‍ത്തുവെച്ചും
    ഒരു മരത്തണലില്‍ നാം ഇരുന്നതല്ലേ?
    എല്ലാം മറക്കാം ഇനിയോമലേ

    ഇനിയൊരു നാള്‍ നാം കണ്ടിരിക്കാം.
    അന്നു നീ എന്‍ സ്വന്തമാകുകില്ല.
    ചെറു പുഞ്ചിരി നാം നല്‍കിയില്ലേലും,
    മിഴികള്‍ നനയ്ക്കാതെ നോക്കീടേണം

    മനമാകേ തേങ്ങുമ്പോള്‍ ഇനി നീ മാത്രം!
    കളി ചൊല്ലാ‍ന്‍ കഥ പറയാന്‍ ഇനി ഞാനില്ല!

    മിഴിയില്‍ കണ്ണുനീര്‍ വാര്‍ന്നു തോഴാ,
    കവിള്‍ത്തടം പതിയേ ഈറനായി.
    പിരിയാന്‍ തുടങ്ങുമീ വിരഹാര്‍ദ്ര നിമിഷത്തില്‍
    അറിയാതെ വീണ്ടും ഞാന്‍ അടുത്തുപോയി......

    Friday, December 18, 2009

    efA

    വെഫ്വ്ക 4

    Friday, December 11, 2009

    മനസ്സിന്‍ കണ്ണടി യന്ന പോലെ മനസ്സിന്റെ ഉള്ളില്‍ തലൊഇക്കുന്ന തേന്‍ kinavukal